ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെയും ഗോവർധന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

a padmakumar

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിക്കും

നിരപരാധിയാണെന്നും ശബരിമലക്ക് വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്നും ഗോവർധൻ ജാമ്യഹർജിയിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാം സ്വർണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ പത്ത് ലക്ഷം രൂപ ഡിഡി ആയും പത്ത് പവൻ മാലയായും തിരികെ നൽകിയെന്നും ഗോവർധൻ പറഞ്ഞു

ഇതുവരെ ഒന്നര കോടി രൂപ ക്ഷേത്രത്തിന് നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നാണ് ഗോവർധൻ വാദിക്കുന്നത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പൂർണമായും നിഷേധിക്കുകയാണ് എ പത്മകുമാറും. ദേവസ്വത്തിന്റെ ഭരണപരമായ ചുമതലയിൽ ഇരുന്ന തനിക്ക് ജീവനക്കാരെ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നതെന്നും അല്ലാതെ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പത്മകുമാർ പറയുന്നു.
 

Tags

Share this story