ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി

a padmakumar

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ഗുരുതര സ്വഭാവമുള്ള കേസെന്ന് നിരീക്ഷിച്ചാണ് ഹർജി മാറ്റിയത്. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി എത്തിയത്

പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളിൽ ഒരെണ്ണത്തിലാണ് ഇപ്പോൾ ജാമ്യാപേക്ഷ നൽകിയത്. നേരത്തെ വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പത്മകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. 

പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റുന്ന കേസല്ല, ഗുരുതര സ്വഭാവമുള്ളതാണ്. വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്. തുടർന്ന് ഫയലിൽ സ്വീകരിച്ച് മറ്റൊരു ദിവസം പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു
 

Tags

Share this story