ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Dec 12, 2025, 11:59 IST
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കേസിൽ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നായിരുന്നു പത്മകുമാർ വാദിച്ചത്. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം
പത്മകുമാറിന് സ്വർണക്കവർച്ചയിൽ നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റിയെയും കോടതിയെ സമീപിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്
അതേസമയം സ്വർണക്കൊള്ള കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ് ഐ ടിക്ക് മുന്നിൽ മൊഴി നൽകും. വൈകിട്ട് മൂന്ന് മണിക്ക് ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ചെന്നിത്തല മൊഴി നൽകുക
