ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Jan 7, 2026, 12:16 IST
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പത്തിലുണ്ടായിരുന്ന സ്വർണപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും റിമാൻഡിൽ വിട്ടു. 14 ദിവസത്തേക്കാണ് റിമാൻഡ്. അതേസമയം കേസിൽ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചു
ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഹർജി 14ന് കോടതി പരിഗണിക്കും. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പത്മകുമാർ കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.
