ശബരിമല സ്വർണ്ണമോഷണ കേസ്: ഡി മണിയുടേയും ശ്രീകൃഷ്ണന്റേയും ബാലമുരുകന്റേയും ചോദ്യം ചെയ്യൽ പൂർത്തിയായി

ഡി മണി

ശബരിമല സ്വർണ്ണമോഷണ കേസിൽ ഡിണ്ടിഗൽ സ്വദേശി ഡി മണിയുടേയും ശ്രീകൃഷ്ണന്റേയും ബാലമുരുകന്റേയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം മൂവരെയും വിട്ടയച്ചു.

രാവിലെ പത്തേകാലോടെ ചോദ്യം ചെയ്യലിനായി ആദ്യം എത്തിയത് ബാലമുരുകനാണ്. ഭാര്യയോടൊപ്പം ആണ് ബാലമുരുകൻ എത്തിയത്. പിന്നാലെ നാലംഗ അഭിഭാഷക സംഘത്തോടൊപ്പം ഡി മണി ഓഫീസിലെത്തി.
രണ്ട് ക്രൈം ബ്രാഞ്ച് എസ്.പിമാർക്കൊപ്പം ക്രൈംബ്രാഞ്ച് മേധാവി എസ്പി വെങ്കിടേഷ് തന്നെ നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യൽ നടന്നത്.

ഇരുവരെയും നേരത്തെ എസ്ഐടി തമിഴ്നാട്ടിൽ എത്തി ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. അതിനാൽ വിശദമായ ചോദ്യം ചെയ്യലിന് ചോദ്യാവലിയടക്കം തയ്യാറാക്കിയാണ് എസ്ഐടിയുടെ നീക്കം.

Tags

Share this story