ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പാർലമെന്റിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിക്കും

vasu

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ എൻ വാസു സമീപിച്ചത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാർ ഇന്ന് രാവിലെ 10.30ന് പാർലമെന്റ് കവാടത്തിൽ പ്രതിഷേധിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാർലമെന്റ് കവാടത്തിനു മുന്നിൽ പ്രതിഷേധിക്കുക. 

കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അന്വേഷണത്തിൽ പല തടസങ്ങളും നേരിടുന്നു. അതിനാൽ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്  ആന്റോ ആന്റണി പറഞ്ഞു.

Tags

Share this story