ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Dec 12, 2025, 08:29 IST
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തനിക്ക് മാത്രമല്ല ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാറിന്റെ വാദം.
ബോർഡിന്റെ തീരുമാനമാണ് നടപ്പാക്കിയത്. മിനുട്‌സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണെന്നും പത്മകുമാർ പറയുന്നു. തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നും ജാമ്യഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു
ദ്വാരപാലക ശിൽപ കേസിലും പ്രതി ചേർത്തതിനെ തുടർന്ന് എസ്‌ഐടി പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. നേരത്തെ കേസിൽ മുരാരി ബാബുവിന്റെയും കെഎസ് ബൈജുവിന്റെയും എൻ വാസുവിന്റെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
