ശബരിമല സ്വർണക്കൊള്ള: എഫ്‌ഐആർ ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

high court

ശബരിമല സ്വർണ്ണക്കൊള്ളയിൽ എഫ്‌ഐആർ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കലുണ്ടായെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഒരുങ്ങുന്നത്. 

എഫ്‌ഐആർ വിവരങ്ങൾ ലഭ്യമായാൽ ഇസിഐആർ രജിസ്റ്റർ ചെയുന്ന നടപടിയിലേക്ക് കടക്കാനാണ് നീക്കം. നേരത്തെ എഫ്‌ഐആർ ആവശ്യപ്പെട്ട് ഇഡി റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. 

അതേസമയം ശബരിമല സ്വർണ്ണകൊള്ളയിൽ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ സന്നിധാനത്ത് എത്തിയിരുന്നു. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്.

Tags

Share this story