ശബരിമല സ്വർണക്കൊള്ള: ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെയെന്ന് മന്ത്രി വിഎൻ വാസവൻ
Jan 20, 2026, 16:48 IST
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ കാലത്തെയും അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. എസ്‌ഐടി അന്വേഷണം തൃപ്തികരമാണ്. എന്നാൽ ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണ്. ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്.
മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണക്കൊള്ള കേസ് എസ്‌ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇഡി അന്വേഷണത്തിൽ പല ഉദ്ദേശങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ.
തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എസ്‌ഐടിയാണ് അന്വേഷണം നടത്തുന്നത്, സർക്കാർ അല്ലെന്നും മന്ത്രി പറഞ്ഞു
