ശബരിമല സ്വർണക്കൊള്ള: യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്ന് മന്ത്രി രാജേഷ്
Jan 1, 2026, 15:22 IST
ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്ന് മന്ത്രി എംബി രാജേഷ്. എസ്‌ഐടിയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ ഇപ്പോൾ മലക്കം മറിഞ്ഞു. മിനിയാന്ന് കൂടി സതീശൻ എസ്‌ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നാണ് പറഞ്ഞത്
ഇന്നലെ രാവിലെ ഇറങ്ങിയ പത്രങ്ങളിലും അദ്ദേഹം എസ്‌ഐടിയിലുള്ള വിശ്വാസം രേഖപ്പെടുത്തി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് എസ്‌ഐടിക്കെതിരായി വരുന്നതാണ് കണ്ടത്. എന്താണ് ഇതിന് രണ്ടിനും ഇടയിലുണ്ടായ സംഭവവികാസം
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു യുഡിഎഫ് കൺവീനറെയും ചോദ്യം ചെയ്യുമെന്ന്. അതോടെ പ്രതിപക്ഷ നേതാവിന് എസ്‌ഐടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ. പ്രതിപക്ഷ നേതാവ് യഥാർഥത്തിൽ യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുന്നത് സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്നും മന്ത്രി ചോദിച്ചു
