ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രാജീവ് ചന്ദ്രശേഖരന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

rajeev chandrasekhar

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേസിൽ തൊണ്ടിമുതൽ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. 

അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും തൊണ്ടിമുതൽ കണ്ടെത്താത്തത് എസ്ഐടിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. തൊണ്ടി മുതൽ കണ്ടത്താൻ സാധിച്ചില്ലെങ്കിൽ കേസിന് കോടിതിയിൽ തിരിച്ചടിയാകും. സ്മാർട്ട് ക്രിയേഷൻസുമായി ബന്ധമുള്ള ചെന്നൈയിലെ വ്യാപാരിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ ഇപ്പോഴത്തെ തീരുമാനം

സ്മാർട്ട് ക്രിയേഷൻസിന് കേസിൽ നിർണായക ബന്ധമുണ്ടെന്നും, വലിയ ദുരൂഹത സ്ഥാപനം കേന്ദ്രീകരിച്ചുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വർണ്ണം ഗോവർദ്ധന് എത്തിച്ചു നൽകിയ കൽപ്പേഷിനെയും എസ്‌ഐടി ഉടൻ ചോദ്യം ചെയ്യും. തൊണ്ടിമുതലെന്ന പേരിൽ 109 ഗ്രാം സ്വർണം ചെന്നൈ സ്മാർട് ക്രീയേഷൻസിൽ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവർധനിൽ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇവ ശബരിമലയിൽ നിന്നെടുത്ത യഥാർത്ഥ സ്വർണമല്ല

Tags

Share this story