ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Feb 20, 2026, 12:22 IST
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കസ്റ്റഡി അനിവാര്യമാണെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കാത്ത സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ കേസെടുത്തപ്പോൾ എസ്‌ഐടിയോട് സംസാരിച്ച് നിലപാട് അറിയിക്കാൻ സർക്കാർ അഭിഭാഷകന് കോടതി നിർദേശം നൽകിയിരുന്നു
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായ എസ് ജയശ്രീയുടെ സാമ്പിൾ ഒപ്പ് അടക്കം ശേഖരിച്ചെന്ന് സർക്കാർ അറിയിച്ചു. ആവശ്യമുള്ളപ്പോൾ എസ്‌ഐടിക്ക് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം നൽകിയത്.
അറസ്റ്റ് തടഞ്ഞ് ജയശ്രീക്ക് പ്രത്യേക ആനൂകല്യമാണ് നൽകിയതെന്ന് സുപ്രീം കോടതി പറഞ്ഞു. സ്ത്രീയെന്ന പരിഗണനയാണ് നൽകിയതെന്നും കോടതി പറഞ്ഞു. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
