മതാതീത ആത്മീയത ഉദ്‌ഘോഷിക്കുന്ന ക്ഷേത്രമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ayyappa

ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്ത്രി തിരി തെളിയിച്ചാണ് സംഗമത്തിന് തുടക്കം കുറിച്ചത്. ശബരിമലക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹത്യവും ഉണ്ടെന്നും അത് സമൂഹത്തെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി

ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള തപസ്വിനി ആയിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നിട് സ്ഥലം അറിയപ്പെട്ടത്. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്‌ഘോഷിക്കുന്ന ആരാധനാലയമാണിത്. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് മുൻനിർത്തി ഭക്തജന സംഗമം തടയാൻ അവർ ശ്രമിച്ചു. സുപ്രീം കോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞു. ശബരിമലയുടെ സ്വീകാര്യത സാർവത്രികമാക്കും. മാറുന്ന കാലത്തിന് അനുസരിച്ച് ഉയർന്ന് ചിന്തിക്കുന്നതു കൊണ്ടാണ് ഇപ്പോൾ അയ്യപ്പ സംഗമം നടത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു


 

Tags

Share this story