ശബരിമല തീർഥാടനത്തിന് അനുമതി വേണം: 10 വയസുകാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി

sabarimala

ശബരിമല തീർഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസുകാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. പത്ത് വയസാണ് പ്രായമെന്നും ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മല കയറാൻ അനുവദിക്കണമെന്നുമായിരുന്നു കർണാടക സ്വദേശിയായ പെൺകുട്ടിയുടെ ആവശ്യം

പത്ത് വയസ്സിന് മുമ്പ് കൊവിഡ് കാലത്ത് ശബരിമലയിൽ എത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെൺകുട്ടി ഹർജിയിൽ പറഞ്ഞു. ഇത്തവണ തന്നെ മല കയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് കോടതി നിർെേദസിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി ഹർജി നൽകിയത്

തിരുവിതാംകൂർ ദേവസ്വം തീരുമാനമെടുക്കാതെ വന്നതോടെയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ 10 മുതൽ 50 വയസ് വരെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ലെന്ന ദേവസ്വം നിലപാടിൽ ഇടപെടാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
 

Share this story