ശബരിമല തീർഥാടകരുടെ ബസും മിനി ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്

accident

മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. നാല് പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി

ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ തീർഥാടകരുടെ നില ഗുരുതരമല്ല. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്

ഇന്നലെ എരുമേലി കണമലയിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. അപകടത്തിൽ 33 തീർഥാടകർക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതമല്ല
 

Tags

Share this story