ഇടുക്കി കരിങ്കുന്നത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 12 പേർക്ക് പരുക്ക്

accident

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. തൊടുപുഴ-പാല പാതയിൽവെച്ചായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു തീർഥാടകർ.

തൃശൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

വാഹനത്തിൽ ആകെ ഇരുപതോളം പേരായിരുന്നു ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിച്ചു.

Tags

Share this story