വട്ടപ്പാറ വളവിൽ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു; 17 പേർക്ക് പരുക്ക്

vatta
വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു. അപകടത്തിൽ 17 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 6.45നാണ് അപകടമുണ്ടായത്. കോഴിക്കോട് താമരശ്ശേരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന
 

Share this story