ശബരിമല പൊന്നമ്പലമേട്ടിൽ കയറി പൂജ നടത്തി; തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്
May 16, 2023, 12:05 IST

ശബരിമല പൊന്നമ്പല മേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്. വനംവകുപ്പാണ് കേസെടുത്തത്. തമിഴ്‌നാട് സ്വദേശി നാരായണനാണ് പൊന്നമ്പല മേട്ടിൽ കയറി പൂജ നടത്തിയത്. അനധികൃതമായി വനത്തിനുള്ളിൽ പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്
ഒരാഴ്ച മുമ്പാണ് ഇയാൾ പൊന്നമ്പല മേട്ടിലെത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്ശാന്തിയുടെ സഹായി ആയിരുന്നു നാരായണൻ. സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.