ശബരിമല യുവതി പ്രവേശനം: എം സ്വരാജിന്റെ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കോടതി

swaraj

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം സ്വരാജ് നടത്തിയ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കോടതി. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിനോട് റിപ്പോർട്ട് തേടിയത്. 2018ലെ പ്രസംഗത്തിന്റെ വീഡിയോ സഹിതമായിരുന്നു പരാതി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു എന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം സ്വരാജിന്റെ പ്രസംഗം.

വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പോലീസ് കമ്മീഷണർക്കും വിഷ്ണു സുനിൽ നേരത്തെ പരാതി നൽകിയെങ്കിലും കേസ് എടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

Tags

Share this story