സഭാ ടിവി ഭരണപക്ഷത്തിന്റെ ചാനലായി മാറി; സഹകരിക്കണോയെന്ന് പുനരാലോചിക്കും: വിഡി സതീശൻ
Thu, 9 Feb 2023

പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ പുറത്തുവിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി സഭാ ടിവി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നതിൽ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരും. നിയമസഭയിൽ എല്ലാ ചാനലുകൾക്കും ദൃശ്യങ്ങൾ പകർത്താനുള്ള അനുവാദം നൽകണം. ഇക്കാര്യം നിയമസഭയിൽ അവതരിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.