ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കുമെന്ന് സാദിഖലി തങ്ങൾ

sadiq

മുസ്ലിം ലീഗും കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങുന്നു. ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി തങ്ങൾ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്

മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് മുസ്ലിം ലീഗിന്റെ നിലപാട്. ലീഗ് എന്നും മതേതര കക്ഷികളുമായി യോജിക്കുന്ന പ്രസ്ഥാനമാണ്. പ്രത്യേകിച്ച് വർഗീയ ഫാസിസത്തിനെതിരെ. മതേതര കൂട്ടായ്മ ശക്തിപ്പെടണമെന്ന് എപ്പോഴും പറയുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്നും സാദിഖലി തങ്ങൾ പറഞ്ഞു
 

Share this story