സുരക്ഷിതനാണ്, അന്വേഷിക്കേണ്ട: കൃഷി പഠിക്കാൻ പോയി ഇസ്രായേലിൽ കാണാതായ കണ്ണൂർ സ്വദേശി

missing

ഇസ്രായേലിലേക്ക് കൃഷിപഠിക്കാനായി പോയ സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യൻ കുടുംബവുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്. താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇപ്പോൾ ബിജുവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സഹോദരൻ ബെന്നി പ്രതികരിച്ചു

കണ്ണൂർ ഇരിട്ടി സ്വദേശിയാണ് ബിജു കുര്യൻ. ബിജുവിന് അപകടമൊന്നും സംഭവിച്ചിട്ടില്ലന്നാണ് വിവരമെന്ന് കൃഷി മന്ത്രി പ്രതികരിച്ചു. എംബസിയിലും പോലീസിലും പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലാണ് 27 കർഷകർ ഈ മാസം 12ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജുവിനെ കാണാതായത്.
 

Share this story