ക്രൈസ്തവ സഭകൾക്കെതിരായ സജി ചെറിയാന്റെ പരാമർശം സർക്കാർ നിലപാട് അല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

roshi

ക്രൈസ്തവ സഭകൾക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശം സർക്കാർ നിലപാടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രധാനമന്ത്രിയുടെ വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിൽ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സജി ചെറിയാന്റെ  പരാമർശം സംബന്ധിച്ച് മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമായി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎൻ വാസവന്റെ പ്രകികരണം. മണിപ്പൂരിൽ കൂട്ടക്കൊല നടത്തിയിട്ട് തലോടിയിട്ട് എന്ത് കാര്യം. ബി ജെ പി ദേശീയ തലത്തിൽ സ്വീകരിക്കുന്നത് ന്യൂനപക്ഷ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

Share this story