സജി ഗോപിനാഥ് കെ ടി യു വിസിയാകും; നിയമനം സിസ തോമസിന് പകരമായി
Mar 30, 2023, 10:46 IST

സജി ഗോപിനാഥ് കേരള സാങ്കേതിക സർവകലാശാല വി സിയാകും. നിലവിൽ ഡിജിറ്റൽ വിസിയാണ് അദ്ദേഹം. സർവീസിൽ നിന്നും വിരമിക്കുന്നതിനാലാണ് കാലാവധി നീട്ടി നൽകാതിരുന്നത്. സർക്കാർ പാനലിൽ ഉൾപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, പ്രൊഫ. അബ്ദുൽ നസീർ എന്നിവരും മെയ് 31ന് വിരമിക്കുന്നവരാണ്.