സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ചേക്കും

കേരള നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ചേക്കും. മന്ത്രിമാരുടെ ശമ്പളം ഒന്നര ലക്ഷമായും എംഎൽഎമാർക്ക് ഒരുലക്ഷം രൂപയായും വർധിപ്പിക്കാനാണ് സാധ‍്യത. പൊതുഭരണ സെക്രട്ടറി ബി. അശോക് ഇക്കാര‍്യം ചൂണ്ടിക്കാട്ടി ശുപാർശ നൽകിയേക്കുമെന്നാണ് സൂചന.

നിലവിൽ അലവൻസുകൾ അടക്കം എംഎൽഎമാർക്ക് പ്രതിമാസം കുറഞ്ഞത് 70,000 രൂപയും മന്ത്രിമാർക്ക് 97,000 രൂപയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുമെന്ന് പാർലമെന്‍ററി കാര‍്യമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നു.

Tags

Share this story