ശമ്പളം വീണ്ടും മുടങ്ങി; കെ എസ് ആർ ടി സി യൂണിയനുകൾ സമരത്തിലേക്ക്

ksrtc

ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി യൂണിയനുകൾ സമരത്തിലേക്ക്. ബിഎംഎസ് യൂണിയൻ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. നാളെ കോൺഗ്രസ് അനുകൂല യൂണിയനും മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്

എഐടിയുസി യൂണിയൻ ചൊവ്വാഴ്ച സമരപരിപാടികൾ പ്രഖ്യാപിക്കും. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് യൂണിയനുകൾ സമരത്തിലേക്ക് പോകുന്നത്. 

സർക്കാർ സഹായം പ്രതീക്ഷിച്ചെങ്കിലും ധനവകുപ്പ് ഇതുവരെ പണം അനുവദിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ടേ സർക്കാർ സഹായം കിട്ടാൻ സാധ്യതയുള്ളു.
 

Share this story