ശമ്പളം വൈകുന്നു: കെഎസ്ആർടിസിയിലെ ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് തുടങ്ങും
May 7, 2023, 10:25 IST

ശമ്പള വിതരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ ബിഎംഎസ് യൂണിയൻ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കും. ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. സമരം ബസ് സർവീസുകളെ ബാധിച്ചേക്കും. ആരെയും നിർബന്ധിച്ച് പണിമുടക്കിന്റെ ഭാഗമാക്കില്ലെന്ന് യൂണിയൻ അറിയിച്ചു
നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സിഐടിയുവും ഐഎൻടിയുസിയും ഇന്നലെ സംയുക്ത സമരം നടത്തിയിരുന്നു. ശമ്പള വിതരണം പൂർത്തിയാകും വരെ തുടർ സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയൻ അറിയിച്ചു.