കെഎസ്ആർടിസിയിലെ ശമ്പള വിതരണം; സിഐടിയുവിനെ ഗതാഗത മന്ത്രി ചർച്ചക്ക് വിളിച്ചു
Sun, 5 Mar 2023

കെഎസ്ആർടിസി ശമ്പള വിതരണം സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു നാളെ സിഐടിയുവുമായി ചർച്ച നടത്തും. രാവിലെ 11.30ന് നിയമസഭയിൽ മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ശമ്പളം ഗഡുക്കളായി കൊടുക്കുന്നതിൽ പ്രതിഷേധിച്ച് നാളെ മുതൽ കെഎസ്ആർടിസി ചീഫ് ഓഫീസ് വളയുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്
ഗഡുക്കളായി ശമ്പളം എന്ന നയത്തിൽ നിന്നും സർക്കാർ പിൻമാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സിഐടിയു നേതാക്കളെ അറിയിക്കും. ശമ്പളം ഒറ്റത്തവണയായി വേണ്ടവർ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും നൽകിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ഗഡുക്കളായി നൽകുന്നതിൽ ജീവനക്കാർക്ക് എതിർപ്പില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് മന്ത്രിയുടെ നിലപാട്.