ശമ്പള വിതരണം: കെഎസ്ആർടിസിയിൽ സംയുക്ത തൊഴിലാളി യൂണിയൻ സമരം ഇന്ന് മുതൽ

ksrtc

ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ രാവിലെ പത്തരയ്ക്കാണ് സമരം ആരംഭിക്കുക

ഈ പ്രതിഷേധത്തിന് ശേഷം തുടർ സമരങ്ങളും ആസൂത്രണം ചെയ്യും. അതേസമയം ബിഎംഎസിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ പട്ടിണി സമരവും ഇന്ന് നടത്തും. തമ്പാനൂർ സെൻട്രൽ ഡിപ്പോയ്ക്ക് മുന്നിലാണ് സമരം. മാർച്ച് മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചത്.
 

Share this story