നഴ്‌സുമാരുടെ ശമ്പള വർധനവ് നടപ്പാക്കുന്നില്ല; പ്രത്യക്ഷ സമരത്തിലേക്ക് യുഎൻഎ

nurse

പുതുക്കിയ ശമ്പള വർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മാർച്ച് 6ന് സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു. 2018ൽ നീണ്ട സമരത്തിനൊടുവിലാണ് ശമ്പള പരിഷ്‌കരണം നഴ്‌സുമാർ നേടിയെടുത്തത്

മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. നാല് വർഷത്തിനിപ്പുറവും പ്രഖ്യാപിച്ചത് പൂർണമായി നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിന് യുഎൻഎ ഒരുങ്ങുന്നത്. പുതിയ മിനിമം വേജ് ഉടൻ പ്രഖ്യാപിക്കുക, ദിവസ വേതനം 1500 രൂപയാക്കുക, കരാർ നിയമനങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ആവശ്യം.
 

Share this story