തൃശ്ശൂരില്‍ ഈ വിജയം എനിക്ക് അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്‍മാര്‍ക്കും ലൂര്‍ദ്ദ് മാതാവിനും പ്രണാമം: സുരേഷ് ഗോപി

Thrish

തൃശ്ശൂര്‍: തൃശ്ശൂരില്‍ മിന്നുന്ന ഭൂരിപക്ഷം നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. 73091 വോട്ടാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ്. ‘തൃശ്ശൂരില്‍ ഈ വിജയം എനിക്ക് അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്‍മാര്‍ക്കും എന്റെ ലൂര്‍ദ്ദ് മാതാവിനും പ്രണാമം’ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. തൃശ്ശൂരിലെ ജനങ്ങള്‍ പ്രജാ ദൈവങ്ങളാണ്. വോട്ടര്‍മാരെ വഴിതെറ്റിച്ചു വിടാന്‍ ശ്രമം ഉണ്ടായി എന്നും എന്നാല്‍ ദൈവങ്ങള്‍ അവര്‍ക്ക് വഴികാട്ടിയെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങളെ വണങ്ങുന്നുവെന്നും നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ ദൈവമാണെന്നും പറഞ്ഞ സുരേഷ് ഗോപി കേരളത്തിന്റെ എംപിയായി പ്രവര്‍ത്തിക്കുമെന്നും കേരളത്തിന്റെ വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മധുരം വിളമ്പിയാണ് സുരേഷ് ഗോപിയുടെ കുടംബം മുന്നേറ്റത്തെ ആഘോഷിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ ആണ് തൃശ്ശൂരില്‍ രണ്ടാം സ്ഥാനത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.

Share this story