കെ സുധാകരനും വിഡി സതീശനും നയിക്കുന്ന സമരാഗ്നിക്ക് ഇന്ന് കാസർകോട് തുടക്കം; 14 ജില്ലകളിലും പര്യടനം

satheeshan

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭം ഇന്ന് കാസർകോട് നിന്ന് ആരംഭിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് റാലിയെന്നാണ് അവകാശവാദം. സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും

വൈകുന്നേരം നാല് മണിക്ക് കാസർകോട് മുൻസിപ്പൽ മൈതാനത്ത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സമരാഗ്നി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും

എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ കഷ്ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങൾ നടക്കും. 29ന് തിരുവനന്തപുരത്ത് സമരാഗ്നി സമാപിക്കും.
 

Share this story