സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല; സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല: ഉമർ ഫൈസി മുക്കം

umar

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ആർക്ക് വോട്ട് ചെയ്താലും ഇന്ത്യ മുന്നണി വിജയിക്കണമെന്നാണ് പറഞ്ഞത്. സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാമിനെതിരെ ഉമർ ഫൈസി മുക്കം വിമർശനമുന്നയിച്ചിരുന്നു. സലാം സമസ്തക്കെതിരെ പ്രവർത്തിക്കുന്ന ആളാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടിരുന്നു

അതേസമയം ഉമർ ഫൈസിക്ക് മറുപടിയുമായി പിഎംഎ സലാം നേരത്തെ രംഗത്തുവന്നിരുന്നു. പാണക്കാട് കുടുംബമില്ലാതെ ഒരു സമസ്തയുമില്ല എന്നായിരുന്നു സസലാമിന്റെ പ്രതികരണം.
 

Share this story