സലാമിനെ മാറ്റാൻ സമസ്ത പറഞ്ഞിട്ടില്ല, ഭാരവാഹികളെ തീരുമാനിക്കുന്നത് ആഭ്യന്തര കാര്യം: സാദിഖലി തങ്ങൾ

sadiq

മുസ്ലിം ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ലിഗിന്റെ സംസ്ഥാന കൗൺസിലിലാണ് ഭാരവാഹികളെ തീരുമാനിക്കുക. ലീഗ് ജനറൽ സെക്രട്ടറിയെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല

ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാദിഖലി. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വലിയ വിജയം നേടും. പൊന്നാനിയിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയിൽ ഉണ്ടായിട്ടില്ല

എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസക്ക് സമസ്തയുടെ പിന്തുണയുണ്ടെന്ന വാർത്തകളോടാണ് സാദിഖലിയുടെ പ്രതികരണം. നേരത്തെ പിഎംഎ സലാമിനെ ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെനന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം തുറന്നടിച്ചിരുന്നു.
 

Share this story