ബഹാവുദ്ദീൻ നദ്‌വിയോട് വിശദീകരണം തേടി സമസ്ത നേതൃത്വം; 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം

nadvi

സമസ്ത നേതാക്കൾക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടത്. സമസ്തയിലെ ചിലർ ഇടതുപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സുപ്രഭാതം ചീഫ് എഡിറ്റർ കൂടിയായ നദ് വി ആരോപിച്ചിരുന്നു

സുപ്രഭാതം പത്രത്തിൽ നയം മാറ്റമുണ്ടായെന്നും നദ്‌വി വിമർശിച്ചിരുന്നു. ഇതിനാലാണ് പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നും ഈ നയം മാറ്റത്തിനെതിരെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും അടുത്ത മുശാവറ യോഗത്തിൽ ഇത് ഉന്നയിക്കുമെന്നും നദ്‌വി പറഞ്ഞിരുന്നു

ഇതോടെയാണ് സമസ്ത നേതൃത്വം വിശദീകരണം തേടിയത്. ഉമർ ഫൈസി മുക്കത്തെ മുൻനിർത്തി ലീഗ് വിരുദ്ധ വിഭാഗം നടത്തുന്ന നീക്കത്തെ ചെറുക്കാൻ എതിർ വിഭാഗം നദ് വിയെയാണ് രംഗത്തിറക്കിയത്. ലീഗ് അനുകൂല നേതാവ് കൂടിയാണ് നദ്‌വി
 

Share this story