തൃശ്ശൂർ പൂരത്തിൽ ഇന്ന് സാമ്പിൾ വെടിക്കെട്ട്; വൈകുന്നേരം ഏഴ് മണിക്ക് ആകാശത്ത് ഇന്ദ്രജാലം തുടങ്ങും

pooram

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്. വൈകുന്നേരം ഏഴ് മണിക്കാണ് സാമ്പിൾ വെടിക്കെട്ട്. തിരുവമ്പാടി വിഭാഗം ആദ്യം തിരി കൊളുത്തും. പിന്നാലെ പാറമേക്കാവ് വിഭാഗവും കരിമരുന്നിന് തിരി കൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനും രണ്ടായിരം കിലോ വീതം പടക്കം പൊട്ടിക്കാനാണ് അനുമതിയുള്ളത്

കഴിഞ്ഞ ദിവസങ്ങളിൽ മഴയുണ്ടായിരുന്നുവെങ്കിലും ഇന്ന് മഴ മാറി നിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. കെ റെയിൽ, വന്ദേഭാരത് തുടങ്ങിയ വെടിക്കെട്ട് വെറൈറ്റികളും ഇത്തവണയുണ്ട്. ഇരു ദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. ഞായറാഴ്ചയാണ് മഹാപൂരം നടക്കുന്നത്.
 

Share this story