പരിയാരം, കോട്ടയം മെഡിക്കൽ കോളജുകൾക്ക് കൊവിഡ് പരിശോധന നടത്താൻ ഐസിഎംആറിന്റെ അനുമതി

പരിയാരം, കോട്ടയം മെഡിക്കൽ കോളജുകൾക്ക് കൊവിഡ് പരിശോധന നടത്താൻ ഐസിഎംആറിന്റെ അനുമതി

കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജിലെയും കോട്ടയം മെഡിക്കൽ കോളജിലെയും ലാബുകളിൽ കൊവിഡ് 19 പരിശോധന നടത്താൻ ഐസിഎംആറിന്റെ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നാളെ മുതൽ കൊവിഡ് പരിശോധന ആരംഭിക്കും. നാല് റിയൽ ടൈം പിസിആർ മെഷീനുകലാണ് പരിയാരത്ത് സജ്ജമാക്കിയത്.

ഇതോടെ കേരളത്തിൽ 14 സർക്കാർ ലാബുകളിൽ കൊവിഡ് 19 പരിശോധന നടത്താൻ അനുമതിയായി. കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധന വേഗത്തിലാക്കാൻ പത്ത് റിയൽ ടൈം പിസിആർ മെഷീൻ വാങ്ങാൻ അനുമതി നൽകിയിരുന്നു. സമൂഹവ്യാപന ഭീതി ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും സാധ്യത നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അത്യാവശ്യ യാത്രകൾക്ക് ജില്ല കടന്നുപോകുന്നതിന് പോലീസ് ആസ്ഥാനത്ത് നിന്നും ജില്ലാ പോലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നും എമർജൻസി പാസ് വാങ്ങണം. സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തിൽ പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 2254 ട്രക്കുകൾ ഇന്നലെ വന്നു. പഴം, പച്ചക്കറി ഇനങ്ങളുടെ വരിൽ പ്രശ്‌നങ്ങളില്ല. എല്ലാ ഇനത്തിന്റെയും സ്റ്റോക്ക് പരിശോധിച്ച് സാധനങ്ങൾ സംഭരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു

Share this story