അനുമതി 22 പേർക്ക്, യാത്ര ചെയ്തത് 37 പേർ; താനൂർ ബോട്ട് ദുരന്തത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

high court

താനൂർ ബോട്ട് ദുരന്തത്തിൽ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത് 22 പേർക്ക് മാത്രമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യാത്ര ചെയ്തത് 37 പേരെന്നും മലപ്പുറം ജില്ലാ കലക്ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്

ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാനാകുമെന്ന് എഴുതി വെക്കണമെന്ന് കോടതി നിർദേശിച്ചു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ കോടതി വിമർശനത്തിന് വിധേയമാകുന്നു. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം നടക്കുന്നു. ഇതിൽ അഭിഭാഷകർക്കും പങ്കുണ്ടെന്നും കോടതി പറഞ്ഞു. അഡ്വ. വിഎം ശ്യാംകുമാറിനെ കേസിൽ അമികസ്‌ക്യൂറിയായി നിയമിച്ചു.
 

Share this story