ആരോഗ്യപ്രവർത്തകരുടെ പെരുമാറ്റം ഇഷ്ടമാകാത്തത് കൊണ്ടാണ് കുത്തിയതെന്ന് സന്ദീപ്

vandana

ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ കൊട്ടാകരക്കര കോടതിയിൽ പോലീസ് ഇന്ന് അപേക്ഷ നൽകും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് നീക്കം. ഇന്നലെയും ജയിൽ ഡോക്ടർ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്

ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ആക്രമിച്ചതെന്നാണ് സന്ദീപ് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂർണമായും വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ

സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
 

Share this story