ആരോ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് അലറി വിളിച്ച് സന്ദീപ്; അഭിനയമെന്ന സംശയത്തിൽ ജയിൽ അധികൃതർ

sandeep

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിൽ സന്ദീപിനെ നിരീക്ഷിക്കാൻ വാർഡൻമാരുമുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സന്ദീപിനെ ജയിൽ അധികൃതർക്ക് കൈമാറിയത്.

സെൻട്രൽ ജയിലിന്റെ പ്രവേശന കവാടത്തിന് വലത് വശത്തുള്ള സുരക്ഷാ സെല്ലിലേക്കാണ് സന്ദീപിനെ കൊണ്ടുപോയത്. രാത്രി ജയിൽ ഭക്ഷണം നൽകി. ഷുഗറിന്റെ അളവ് കുറവായതിനാൽ മരുന്നും ബ്രെഡും നൽകി. ആരോ കൊല്ലാൻ ശ്രമിക്കുന്നതുവെന്ന് ഇടയ്ക്കിടെ ഇയാൾ നിലവിളിക്കുന്നുണ്ടായിരുന്നു. സന്ദീപിന്റെ അഭിനയമാണോ ഇതെന്ന് സംശയിക്കുന്നതായി ജയിൽ അധികൃതർ പറഞ്ഞു

അക്രമാസക്തനായതിനാൽ സഹതടവുകാരായി ആരും ഒപ്പമില്ല. രാവിലെ ഏഴ് മണിയോടെ സന്ദീപിനെ ജയിൽ ഡോക്ടർ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. ഡോക്ടറെ കുത്തിയ കാര്യം ഓർമയുണ്ടെന്നാണ് ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞത്.
 

Share this story