സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

giri

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദ്യ അന്വേഷണ സംഘം ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്ത് പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായത്. 

പൂജരപ്പുര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കന്റോൺമെന്റ് അസി. കമ്മീഷണറുടെയും പിന്നീട് കൺട്രോൾ റൂം അസി. കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അഞ്ച് മാസത്തിലധികം അന്വേഷിച്ചത്. ഇതിന് ശേഷം കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകൾ നഷ്ടമായത്.
 

Share this story