സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; പല തെളിവുകളും കാണാനില്ലെന്ന് പരാതി

giri

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യഘട്ടത്തിൽ ശേഖരിച്ച പല തെളിവുകളും കാണാനില്ലെന്ന് പരാതി. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളുമാണ് നഷ്ടമായത്. മൊഴികളുടെ കയ്യെഴുത്ത് പകർപ്പുകളും കാണാനില്ല. നിലവിലെ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിയെ ഇക്കാര്യം അറിയിച്ചു. 

കേസിൽ ആർഎസ്എസ് പ്രവർത്തകനായ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ആർ എസ് എസ് നേതാവായിരുന്ന പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് കൃഷ്ണകുമാർ. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ആശ്രമം കത്തിക്കൽ കേസിലെ അറസ്റ്റ്.
 

Share this story