സംഘ്പരിവാർ നേതാവിന് ഗാന്ധിയെ മനസിലാകില്ല; മോദി മാപ്പ് പറയണമെന്ന് എ എ റഹീം

മഹാത്മ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം. ഇംഗ്ലീഷ് ചിത്രത്തിലൂടെ ഗാന്ധി അറിയപ്പെട്ടു എന്ന് പറയുന്നതിന് പകരം സിനിമയിലൂടെ ആർഎസ്എസിനെ ലോകം അറിഞ്ഞു എന്ന് മോദി പറയണം. ഗാന്ധി വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പ്രചാരകനായി മാറിയില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘപരിവാറിന്റെ നേതാവിന് അത് മനസിലാകില്ലെന്നും റഹീം പറഞ്ഞു.

എക്‌സാലോജിക് വിഷയത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചനയാണ്. വസ്തുതയുടെ വെളിച്ചമുള്ള ഒന്നും പ്രതിപക്ഷത്തിന് പറയാൻ കഴിയുന്നില്ല. പ്രതിപക്ഷനേതാവ് നുണ ഫാക്ടറിയായി മാറുന്നു. ഇതിന്റെ പ്രചരണ വേല ബിജെപി ഏറ്റെടുക്കുന്നു. വർഗീയത കൂട്ടുപിടിച്ചാണ് മോദി വോട്ട് തേടുന്നത്.

 രാജ്യത്ത് വലിയ പതനത്തിലേക്ക് എൻഡിഎ പോകും. ശശി തരൂരിന്റെ സ്റ്റാഫിൽ നിന്ന് സ്വർണ്ണം പിടിച്ച വിഷയത്തിൽ അന്വേഷണം നടത്തട്ടെ. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ. തരൂർ കുറ്റം ചെയ്‌തെന്ന് ആരോപിക്കാൻ ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തേണ്ട വിഷയമാണ് അതെന്നും റഹീം വ്യക്തമാക്കി.

Share this story