അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘപരിവാറിന്റെ വിശ്വാസ സംഗമം; അമിത് ഷായും എത്തിയേക്കും

സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി സംഘപരിവാർ സംഘടനകൾ. ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയെയും കൂടാതെ പന്തളം കൊട്ടാരവും കൂടി ചേർന്നാണ് ഈ മാസം 22ന് വിശ്വാസ സംഗമം സംഘടിപ്പിക്കുക. അയ്യപ്പ സംഗമം തട്ടിപ്പാണെന്ന് പറഞ്ഞാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ സംഗമത്തിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയുമാണ് സംഘാടകർ. പന്തളം കൊട്ടാരത്തെ കൂടി പങ്കെടുപ്പിക്കാനായി കുമ്മനം രാജശേഖരൻ നാളെ പന്തളത്തെത്തി കൊട്ടാരം പ്രതിനിധികലെ കാണും
എൻഎസ്എസ് അടക്കമുള്ള വിശ്വാസികളെ സംഗമത്തിലേക്ക് ക്ഷണിക്കും. പരിപാടിയിൽ ബിജെപി നേരിട്ട് പങ്കെടുക്കില്ലെങ്കിലും പൂർണ പിന്തുണ നൽകും. പരിപാടിയെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ നൽകിയിട്ടില്ല.