സഞ്ജു ടെക്കിക്കെതിരെ ചുമത്തിയത് ഒരു വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

sanju

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് പൊതുനിരത്തിലൂടെ യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നൽകി. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആണ് കുറ്റപത്രം നൽകിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികൾ

ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. ആറ് മാസം മുതൽ ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം

നേരത്തെ ആർടിഒയുടെ നടപടിയെ പരിഹസിച്ച് ഇയാൾ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്റെ യൂട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കിട്ടിയെന്നും 10 ലക്ഷം രൂപ മുടക്കിയാൽ പോലും ലഭിക്കാത്ത പ്രശസ്തി കിട്ടിയതിന് നന്ദിയുണ്ടെന്നുമായിരുന്നു വീഡിയോ. ഇതിന് പിന്നാലെ ഹൈക്കോടതിയിലാണ് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആർടിഒയോട് നിർദേശിച്ചത്
 

Share this story