സങ്കി ഖാൻ, യൂ ആർ നോട്ട് വെൽക്കം ഹിയർ; തൊടുപുഴയിൽ കറുത്ത ബാനറുമായി എസ് എഫ് ഐ

banner

തൊടുപുഴയിൽ ഗവർണർക്കെതിരെ പ്രതിഷേധവുമായി പ്രതിഷേധവുമായി എസ്എഫ്ഐ. വേങ്ങലൂരിൽ കറുത്ത ബാനർ ഉയർത്തിയാണ് പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനർ. 'സംഘി ഖാൻ യു ആർ നോട്ട് വെൽക്കം ഹിയർ' എന്ന് എഴുതിയ കറുത്ത ബാനറാണ് ഉയർത്തിയത്.

എസ്എഫ്ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ഹർത്താൽ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ജില്ലയിൽ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹർത്താൽ.

Share this story