സാന്റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ചോദ്യം ചെയ്യൽ തുടരുന്നു

martin

ലോട്ടറി രാജാവ് എന്നറിയിപ്പെടുന്ന സാന്റിയോഗോ മാർട്ടിൻ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. സാന്റിയാഗോ മാർട്ടിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 457 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാന്റിയാഗോ മാർട്ടിൻ ഇഡി ഓഫീസിൽ എത്തിയത്

കൊച്ചി ഓഫീസിൽ ഇ ഡി ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുകയാണ്. സിക്കിം സംസ്ഥാന ലോട്ടറിയുടെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ആരോപണം. നേരത്തെ സാന്റിയാഗോയുടെ ചെന്നൈയിലെയും കോയമ്പത്തൂരിലെയും സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
 

Share this story