ബ്രഹ്മപുരത്ത് മനപ്പൂർവം തീയിട്ടതാണെന്ന് സതീശൻ; ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷിക്കണം

satheeshan

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ മനപ്പൂർവം തീയിട്ടതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്ലാന്റിലെ തീ ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല. രണ്ട് കരാറുകാരും കരാറിലെ വ്യവസ്ഥകൾ പാലിച്ചിട്ടില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ജൈവ മാലിന്യങ്ങൾ മണ്ണിട്ട് മൂടാൻ പോലും തയ്യാറായിട്ടില്ല. പരിശോധന നടത്തിയാൽ മാലിന്യം നീക്കിയിട്ടില്ലെന്ന് മനസ്സിലാകും

ഇത് മറച്ചുവെക്കാൻ മനപ്പൂർവം തീപിടിത്തമുണ്ടാക്കുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നമാണ് മാലിന്യം കത്തുന്ന വിഷപ്പുക ഉണ്ടാക്കുന്നത്. ഇതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ട്. ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
 

Share this story