രാഹുൽ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാർ പോസ്റ്റിട്ടത് ഷെയർ പിടിക്കാനെന്ന് സതീശൻ

satheeshan

രാഹുൽ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാർ പോസ്റ്റിട്ടത് ഷെയർ പിടിക്കാൻ വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. രാഹുലിനെ പിന്തുണയ്ക്കാനല്ല മുഖ്യമന്ത്രിയും ഗോവിന്ദൻ മാഷുമൊക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും ഇപ്പോൾ സത്യം പുറത്തുവന്നെന്നും വി ഡി സതീശൻ പറഞ്ഞു.)

രാഹുൽ ഗാന്ധി മോദി ഭരണകൂടത്തിനെതിരായി വലിയൊരു തരംഗമുണ്ടാക്കിയപ്പോ അതിന്റെ ഷെയർ പിടിക്കാൻ വേണ്ടിയാണ് സിപിഎമ്മുകാരെല്ലാം ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടത്. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഞങ്ങളുടെ കുട്ടികളുടെ തല തല്ലി പൊളിച്ച് ബിജെപിക്കാരെ സന്തോഷിപ്പിച്ചു. ഇപ്പോൾ സത്യം പുറത്തുവന്നു. 

രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ വേണ്ടിയിട്ടല്ല ചെയ്തത്. സ്വയരക്ഷയ്ക്ക് വേണ്ടിയിട്ട് ചെയ്തതാണ്. ഇവർക്കെതിരായിട്ട് കേസ് വരുമ്പോ ഇതുപോലെ എല്ലാവരും പറയാൻ വേണ്ടിയിട്ട് ചെയ്തതാണെന്നും സതീശൻ പറഞ്ഞു

അതേസമയം കോൺഗ്രസ് നേതാക്കളേക്കാളും രൂക്ഷമായ ഭാഷയിൽ സംഘ്പരിവാറിനെ വിമർശിച്ചു കൊണ്ടായിരുന്നു സിപിഎം നേതാക്കൾ രാഹുലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നത്. ജനാധിപത്യത്തിനതിരെ സംഘ്പരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമെന്നായിരുന്നു മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.
 

Share this story