ആകാശ് തില്ലങ്കേരിയുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് സതീശൻ

VD Satheeshan

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകൾക്ക് സമൂഹ മാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്. ക്രിമിനലുകൾ സിപിഎമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്ക് എത്തി. 

ആകാശിനെതിരെ എന്താണ് സിപിഎം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി രൂപ ചെലവാക്കി. ഇപ്പോൾ എല്ലാ ക്രിമിനലുകൾക്കും പ്രവർത്തനങ്ങൾക്ക് കുട പിടിച്ചു കൊടുക്കേണ്ട ഗതികേടിലാണ് സിപിഎം. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലമാണ് സിപിഎം അനുഭവിക്കുന്നത്. ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്ക് എത്തി. എല്ലാ സത്യങ്ങളും ഇപ്പോൾ പുറത്തുവരികയാണെന്നും സതീശൻ പറഞ്ഞു.
 

Share this story